| Report Abuse in a Poll | |
| "SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?" | |
Posted by Licy R 1 minute ago. ചോദ്യപേപ്പർ easy ,average , difficult level questions ഉൾപ്പെടുത്തിയതായി തോന്നിയില്ല. കുട്ടികൾ എന്തു പഠിച്ചുവെന്ന പരിശോധനയല്ല പകരം എന്ത് പഠിച്ചിട്ടില്ല എന്നതാണ് നടന്നിരിക്കുന്നത്. നിലവിലെ എട്ടാം ക്ലാസുകൾ പത്തിലെത്തുപ്പോൾ ഇത്തരം ചോദ്യപേപ്പർ പരിചിതമാകും. എന്നാൽ ഈ ബാച്ചിലെ കുട്ടികൾ ഇത്തരം ചോദ്യരീതികൾ അഭിമുഖീകരിക്കാൻ പ്രാപ്തരായി വരുന്ന ഘട്ടത്തിൽ കടുകട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണം ക്രൂരതയാണ്. കുട്ടികൾക്കിടയിലും parents നിടയിലും SS അധ്യാപകരുടെ credibility ഇല്ലാതാക്കിയ ചോദ്യ പേപ്പർ ആണെന്ന് പറയേണ്ടി വരും. പുതിയ തരം ചോദ്യങ്ങൾ ഉൾപ്പെടുത്തി നിലവാരം ഉയർത്തിയെന്നും പറയാനാകില്ല. കാരണം അപ്രധാനമായത് പ്രധാനമായതിനെ ഒഴിവാക്കി ഉൾപ്പെടുത്തിയാൽ നിലവാരം മെച്ചമാകുമെന്ന മിഥ്യാധാരണയാണ് ചോദ്യപേപ്പറിലൂടെ കടന്നു പോകുമ്പോൾ കാണാൻ സാധിക്കുന്നത്. Child Centred എന്നത് മറന്ന് ചോദ്യകർത്താവിൻ്റെ മികവ് കേന്ദ്രീകൃതമാക്കാൻ പരിശ്രമിച്ചതാണ് ഈ ദുരന്തത്തിന് കാരണമായത്. കഷ്ടപ്പെട്ട് additional Time എടുത്ത് revision നും പിന്തുണാ ക്ലാസും ആത്മാർത്ഥമായി എടുത്ത് Social Science കുട്ടികൾക്ക് ഇഷ്ടവിഷയമാക്കാൻ കഠിന പ്രയത്നം ചെയ്ത അധ്യാപകർക്ക് പെട്ടെന്ന് പിന്നിൽ നിന്നും തലയിൽ അടി കിട്ടിയ മട്ടായി. 15 വയസുള്ള കുട്ടിയ്ക്കും കുട്ടിയെ പഠിപ്പിച്ച ടീച്ചർക്കും ചോദ്യകർത്താവ് നൽകിയത് ഒരിക്കലും മറക്കാനാവാത്ത Shock ആണ്. ചോദ്യകർത്താക്കൾ തീർച്ചയായും 15 വയസുള്ള കുട്ടികളുടെ മനസ്സറിയുന്നവരോ സോഷ്യൽ സയൻസ് എന്ന വിഷയം ജനപ്രിയമാക്കാൻ ഇഷ്ടമില്ലാതെ ബാലികേറാമലയാക്കാൻ ഇഷ്ടപ്പെടുന്നവരോ ആണ്. social Science കുട്ടികൾക്ക് അരോചകമാക്കാനുള്ള വലിയ സംഭാവനയാണ് ഇന്നത്തെ ചോദ്യപേപ്പർ Comment ID: 1774279578; Posted by User Originating from: If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action. | |